മുഖത്ത് കണ്ണീരിന്റെ വടുക്കളില്ല ,
കണ്ണീരിനും ഭയമാണ്
കാടിന്റെ ഇരുട്ട് കണ്ണിലേക്ക് കയറുംമുമ്പ്
അച്ഛന്റെ വിരല്‍തുമ്പ് കൂട്ടിനുണ്ടായിരുന്നു
അമ്മയുടെ ചൂടും.
പാദചലനങ്ങളിലെ തിടുക്കം
എനിക്ക് മനസ്സിലായില്ല
ആരോകാണാതിരിക്കണം
തിരിഞ്ഞതത്ര മാത്രം,
കാട്ടുമൃഗങ്ങളല്ല ,പിന്നാരാണ്?
പോലീസോ?അതാരാണാവോ?
മയക്കത്തിലേക്ക് കാല്‍കഴുകിയത്
അമ്മയുടെ കണ്ണീരിലാണ്
പേടി സ്വപ്നങ്ങള്‍ക്ക് കൂട്ടായത് ചേട്ടന്‍!
സ്വപ്നത്തിലെ വെടിയൊച്ചയില്‍
കാത് കലങ്ങി....,
ഉണര്‍ന്നത് ചോരയുടെ ചൂടുതട്ടി,
ചോരയുടെ വഴി അച്ഛനില്‍ നിന്ന്
അമ്മയിലേക്കാണ് നീണ്ടുപോയത്
കണ്ണുപൊത്തി ഇരുട്ടിനെ കെട്ടിപ്പിടിച്ച്
ഇരിപ്പാണ് കൂടെപ്പിറന്നവന്‍,
ഞാനെന്താണ് ചെയ്യേണ്ടത്?
ഒറ്റക്കാണോ ഞങ്ങള്‍ തിരിച്ചുപോകുന്നത്?

