Wednesday, September 8, 2010

ഓര്‍മ്മ

വരരുതെന്ന് പറഞ്ഞിട്ടും
പടികയറിവന്ന് മുട്ടിവിളിക്കുന്നത്
ആരാണ്?
ഓ! നിന്റെ ഓര്‍മ്മകളാണ്
സന്തോഷത്തിന്റെ മൂന്നാംകണ്ണ്
തുറക്കുന്നതപ്പോഴാണ്!!!,
ഓര്‍മ്മകളില്‍മാത്രം...,
നേരോ പച്ചജീവിതമായി
ഓര്‍മ്മകള്‍ക്ക് നേര്‍വിപരീതം,
ഇതിലേതാണാവോ ജീവിതം?
എനിക്കറിയില്ല , നിനക്കോ?

1 comment:

  1. എനിക്കറിയാം, വലിഞ്ഞു കയറിവരുന്ന ജീവിതവും, നേര്‍വിപരീതമായ അനുഭവവും കൂടി ഉള്ളതാണ് ജീവിതം! ഒന്നില്‍ നിന്നും മറ്റൊന്നിനെ വേറിട്ട്‌ കാണാനേ കഴിയില്ല! സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരമാണ്
    ജീവിതവിജയത്തിന്റെ അളവുകോല്‍!

    ReplyDelete