
തുടങ്ങുന്നതെന്തും ഒടുങ്ങുമെന്ന
തിരിച്ചറിവ് ഞാനാകടല്‍പ്പാലത്തിലിരിയ്ക്കെ,
എന്നെവന്ന് പിടിച്ചുലച്ചു.
വിശാലമായ വഴിയില്‍ നിന്നൂടുവഴിയിലേക്ക്
തിരിയുന്നിടത്ത് പ്രണയം
കളഞ്ഞുപോയി,
അതോമറ്റെന്തെങ്ക്കിലുമായി
രുന്നോ ? ഞാൻ
കരുതി പ്രണയമാണെന്ന്,
ആ..,എന്തായാലും നഷ്ടപ്പെട്ടു.
ഒരുചെറുയാത്രപോയ കവിത
ഇന്നലെതിരിച്ചെത്തി,
ഞാനറിയാതെയാണ് പോയതും വന്നതും.
അതുവരെ കടംകൊണ്ടകണ്ണീര്‍തിളപ്പയ്ക്കാന്‍
കനലായെരിഞ്ഞത് മനസ്സ്,
കലാപത്തിന്റെ കുത്തൊഴുക്കിലെ
ശവഗന്ധമായ് ഓര്‍മ്മ!
സുഗന്ധംനിറഞ്ഞമുറിയിലെകയ്പ്
പ്രണയമല്ല, ദേഹകാമനയുടെ മൂര്‍ത്തത.
മൂലയില്‍ചുരുട്ടിയെറിഞ്ഞകടലാസുതുണ്ടില്‍
പ്രണയം നെടുവീര്‍പ്പിട്ടു,
ഇനി..,എന്നില്‍തന്നെ എന്നെതടവിലിട്ട്
അരക്ക് ചേര്‍ത്തടച്ച പൂട്ടിട്ട്
ഞാനൊന്ന് ചിരിയ്ക്കട്ടെ,കൊലച്ചിരി!
ആ..,എന്തായാലും നഷ്ടപ്പെട്ടു.
ഒരുചെറുയാത്രപോയ കവിത
ഇന്നലെതിരിച്ചെത്തി,
ഞാനറിയാതെയാണ് പോയതും വന്നതും.
അതുവരെ കടംകൊണ്ടകണ്ണീര്‍തിളപ്പയ്ക്കാന്‍
കനലായെരിഞ്ഞത് മനസ്സ്,
കലാപത്തിന്റെ കുത്തൊഴുക്കിലെ
ശവഗന്ധമായ് ഓര്‍മ്മ!
സുഗന്ധംനിറഞ്ഞമുറിയിലെകയ്പ്
പ്രണയമല്ല, ദേഹകാമനയുടെ മൂര്‍ത്തത.
മൂലയില്‍ചുരുട്ടിയെറിഞ്ഞകടലാസുതുണ്ടില്‍
പ്രണയം നെടുവീര്‍പ്പിട്ടു,
ഇനി..,എന്നില്‍തന്നെ എന്നെതടവിലിട്ട്
അരക്ക് ചേര്‍ത്തടച്ച പൂട്ടിട്ട്
ഞാനൊന്ന് ചിരിയ്ക്കട്ടെ,കൊലച്ചിരി!
No comments:
Post a Comment