ആരോ നെഞ്ചിലൊരു കത്തി താഴ്ത്തുമ്പോലെ
കരളു നീറുന്നൊരൊടുങ്ങാത്ത വേദന
മാപ്പപേക്ഷിക്കുവാൻൻ പോലുമശക്തയായ്
താഴ്ന്ന ശിരസ്സൊന്നുയർത്താതെ, ഗദ്ഗദം
കുരുക്കിട്ട തൊണ്ടയിലൊരലമുറ
ചങ്ങലക്കിട്ടു ഞാൻ ശങ്കിച്ചൊരണുവിട,
നിന്നെ തറച്ചെറിഞ്ഞാർത്തു ചിരിച്ചവരെ
ഭസ്മമാക്കാനെത്തുന്നതേതവതാരങ്ങൾ?
'മതേതര മിന്ത്യ തൻ മുഖം മൂടിയഴിഞ്ഞൂർന്ന്
ചോര വാർക്കുന്നു.. നിരാലംബ ബാല്യമായ്
കണ്ണും കാതും പറിച്ചെറിഞ്ഞോടുന്നു
തുണിയുരിക്കപ്പെട്ടവ്യഥിതരാംദേവതകൾ..
മഞ്ഞിൽ വെറുങ്ങലിച്ചമർന്നിരിപ്പാണ്
പുഴുതിന്നമനുഷ്യത്വം,ജീർണം ,മലീമസം
നിൻറെ നോവിൽ കാട്ടുകുതിരകൾ മേഞ്ഞതും
പിഞ്ചുടലാൽ ക്രൂരബലിപൂജയാടിയതും
കൺമുന്നിൽ മാറാതെ കത്തി നിൽക്കുന്നു
തീയായെരിയുന്നു പകയുടെകനലെന്നിൽ
സർവ്വം ചുട്ടെരിച്ചട്ടഹസിക്കുവാൻ ,വരുമോ
കലിയുഗത്തിൻ നാഥനൊരു'കലി'യെങ്കിലും?
അനുപമ കെ ജി
No comments:
Post a Comment