കേടുവന്ന കാലൻ കുട പോലെയാണ് ചില സ്വപ്നങ്ങൾ
എത്ര നിവർത്തി വെച്ചാലും താനേ പൂടിപ്പോവും ,
ഒരുകുഞ്ഞു കാറ്റടിച്ചാൽത്തന്നെ
അകം പുറം മറിയുന്ന നിസ്സഹായതകൾ
പാതി നുണഞ്ഞുവെച്ച മിഠായി പോലെ വേറെ ചിലത്
എത്രയോടിച്ചു വിട്ടാലും ഉറുമ്പുകൂട്ടങ്ങൾ തിരിച്ചു വന്നോണ്ടിരിക്കും
അവസാന മധുരവും നുണഞ്ഞു തീർന്നു എന്നുറപ്പാവുവോളം..
ഇനി ചിലതുണ്ട് ചില്ലുപാത്രത്തിലടച്ചിട്ട '
സ്വർണ മീനിനെപ്പോലെ,
ദൂരെ നിന്നോ ണ്ടോർക്കവേ മനോഹരം,
ഒന്നരയടി ഉള്ളളവിന്റ ഒടുക്കത്തെ സ്വാതന്ത്ര്യം!ഒളിഞ്ഞിരിക്കുന്ന ചെറു സ്വപ്നങ്ങൾ
കാട്ടുപൂക്കളെപ്പോലെയാണ്!
കാഴ്ചക്കാരാരും തിരിഞ്ഞു നോക്കാത്ത കാട്ടുമൂലകളിൽസുഗന്ധം ചേർക്കാൻ മാത്രം പതിയെവിരിഞ്ഞ്
സ്വകാര്യതയിൽ ആത്മാവു തന്നെയാവുന്ന
നിലാവു കുറുക്കിയ കനി മധുരങ്ങൾ!!
No comments:
Post a Comment